Tuesday 6 September 2011




 
വൃദ്ധത്വം
ഓര്‍ക്കാപ്പുറത്തൊരടികിട്ടുന്നതുപോലെ
തലനരക്കുന്നത് വൃദ്ധത്വമാണല്ലോ ?
വൃദ്ധത്വമെന്നാല്‍ തല നരക്കുന്നതാണെങ്കില്‍
യഥാര്‍ത്ഥ്യത്തിന്റെ വൃദ്ധത്വമെന്ത് ?
ആരാഞ്ഞ ചോദ്യത്തിനുത്തരമായി ഞാന്‍
മനസ്സിന്റെ മറവില്‍ സങ്കല്‍പ്പ കലയായി മാറി.
ആദ്യത്തെ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം
തലനരക്കുമ്പോള്‍ ഇവര്‍ തുപ്പിക്കളയുന്നു.
കുഞ്ഞിക്കാലിന്റെ വാത്സല്യ പടികള്‍
അടിവയറ്റില്‍ വന്നു താണ്ഡവമാടുന്നു.
എന്തിനീ ക്രൂരത, എന്തിനീ താണ്ഡവം
സാക്ഷാല്‍ ജഗത്തിന്നധിപനാം ഈശ്വരന്‍
തിന്മ നിറഞ്ഞവര്‍ തന്‍ മനസിന്‍ ക്രൂരത
വൃദ്ധത്വത്തെ പാഴ് ചെടിയായ് കാണുന്നു
അത്തരമായൊരു സത്യത്തിന്‍ മുമ്പില്‍
വൃദ്ധത്വമെന്നാല്‍ തിന്മയായ് മാറുന്നു.
തുന്നികൂട്ടുന്ന മൃദുലമാം പഞ്ഞി കിടക്കപോല്‍
ശുദ്ധമാം മാനസരൂപിയാം വൃദ്ധരെ
നിങ്ങള്‍ തന്‍ മനസ്സിന്നും പരിശുദ്ധം...
നിങ്ങള്‍ തന്‍ വാക്കിന്നും പ്രസക്തം...

സന്ധ്യ. കെ.വി
10 N

No comments:

Post a Comment