Thursday 18 August 2011


വെറുമൊരുശലഭമായതെന്തേ ?
ഹാ! വര്‍ണ്ണശലഭമേ നീ ആരാണ് സോദരീ
നിന്റെ ഭവനമേത് നാടേത്
പിതാമഹനും ദൈവമാമമ്മയും
ഉണ്ടോ നിനക്കിന്നന്തിയിരുട്ടില്‍ കൂട്ടിനായ്
ദീപവലയത്തിന്റെ ത്രസിപ്പിക്കും
ശോഭയില്‍ ആനന്ദത്തോടെ നീവന്നണയുന്നു
ഹാ! വര്‍ണ്ണശലഭമേ നീയാരാണ് സോദരീ
നീവരുന്നു മരണത്തിന്‍ മുനമ്പുകളില്‍
മരണമാണത്, ദാ നോക്കൂ
ആ ദീപം നിന്നെ മാടിവിളിക്കുന്നു
വരൂ അരികില്‍ വരൂ എന്ന്..
അരുത് നീ പോവരുത്
മരണമാണ് നിന്നെ
മാടിവിളിക്കുന്ന ആ ദീപം
നിന്റെ അന്തകനാണ്
എന്തു പറയാന്‍ ?
ക്ഷിപ്രനേരംകൊണ്ട് നീ പറന്നല്ലോ സോദരീ
ആ ദീപത്തിന്നരികില്‍
സ്വര്‍ഗ്ഗവാതിലിന്‍ പടിക്കല്‍ നീ
നില്‍ക്കുന്നുണ്ടാമിപ്പോള്‍
ഞാനോര്‍ക്കുന്നു നിന്നെ, നിന്റെ ചലനങ്ങളെ,
തുള്ളിപ്പറക്കുന്ന നിന്റെ ചിറകുകളെ
ഓര്‍മ്മയായ് തെളിയുമ്പോള്‍ കണ്ണീര്‍ പൊഴിക്കും
ഞാന്‍ വിങ്ങിക്ക‍‍രഞ്ഞിടും
ട്രാക്കില്‍ പൊലിഞ്ഞ സൗമ്യതന്‍
ദുരന്തത്തോടുപമിക്കുകയാണു ഞാന്‍
നിന്നെയെന്‍ സോദരീ...
ഇവിടെ ട്രാക്കാകുന്ന വെളിച്ചവും
അന്തകനാകിയ ഗോവിന്ദച്ചാമി ആതീനാളവും
പാവമാസൗമ്യ നീയുമാകയാല്‍
ഞാനോര്‍ക്കുന്നു ശലഭമേ നിന്‍
കുഞ്ഞുചിറകടിയൊച്ചകള്‍ തന്‍ ദൈന്യത
വെറുമൊരോര്‍മ്മയായ് പോകുന്ന നിന്‍ ചിത്രം‌
മായുന്നില്ല ഇന്നെന്റെ ഹൃത്തില്‍
നിന്റെ നിഷ്കളന്കമാം കണ്ണുകളില്‍
കാണുന്നു ഞാന്‍ നിന്റെ തേജസ്സും സൗമ്യതയും
എന്നിട്ടു സൗമ്യേ നീ
അബലയായതെന്തേ ?
ക്രൂരനാം ചാമിതന്‍
ഏകക്കയ്യാല്‍ നീ നശിക്കുമ്പോള്‍
കരുതിയില്ലേ നീ വെറുമൊരു
സേഫ്റ്റിപിന്‍!! എടുത്തില്ലെ സോദരീ നീ
മടമ്പുള്ള നിന്റെ പാദരക്ഷ ??
അബലയായതെന്തേ സോദരീ നീ
വെറുമൊരു ശലഭമായതെന്തേ.....

മൃദുല. വി.പി
10 N

Tuesday 9 August 2011

അഭിനന്ദനങ്ങള്‍!!!........

Wednesday 3 August 2011


കൊച്ചുകേരളം
മാമലനാട് നമ്മുടെ സ്വന്തം
മാവേലിവാണീടും നാട്
ക്ഷാമത്തിനും സങ്കടത്തിനും-
അതിരില്ലാത്തൊരുനാട്

കേരളംനമ്മുടെസ്വന്തംനാട്
പ്രശസ്തകവികള്‍ ജീവിയ്ക്കുംനാട്
കവിതക്ക്ക്ഷാമമില്ലാനാട്
കേരളംതന്നെനമ്മുടെ നാട്

മാമലതിങ്ങുംനല്ലൊരു നാട്
പച്ചവിരിച്ച നല്ലൊരുനാട്
ഗ്രാമങ്ങളുള്ള നല്ലൊരു നാട്
കേരളംതന്നെ എന്റേയും നാട്

ശ്രീരാഗ്. .കെ
10 C

നിള

അവളൊഴുകി , ന്റെ മനസ്സിലൂടെ
മലയാളമണ്ണിന്റെ പുണ്യമായ നിള
കലകള്‍ കേളി കൊട്ടുന്ന കലാമണ്ഡലത്തിന്റെ
ഉദയത്തിനു സാക്ഷിയായ നിള
പക്ഷേ; ഇന്നവള്‍ നിശ്ചലയാണ്
അഗാധ ദുഃഖത്തിന്റെ അന്ധകാരത്തില്‍
അവള്‍ക്കിനി സ്വന്തം, കണ്ണുനീര്‍ തുളളി -
പോലൊരിററു വെളളം മാത്രം


                                                          അശ്വിത കൃഷ്ണ. പി
                                                           10 L